Wednesday 07 February 2024 11:29 AM IST : By സ്വന്തം ലേഖകൻ

എന്റെ സന്തോഷത്തിനായ് തിരക്കുകള്‍ മാറ്റി വച്ച് നിങ്ങ‍ൾ ഓടിയെത്തി...കുറിപ്പും ചിത്രങ്ങളുമായി അനുശ്രീ

anusree

കൊച്ചി നഗരത്തില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ വിശേഷങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, തിരക്കുകൾക്കിടയിലും ചടങ്ങിനെത്തിയ സിനിമയിലെ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ്, കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

‘എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും ഇന്‍ഡസ്ട്രിയിലെ സഹപ്രവര്‍ത്തകര്‍ക്കും ഏറെ നന്ദി....ഈ സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്റെ സന്തോഷം നിങ്ങളാണ്. എന്റെ ഹൗസ് വാമിങ് ചടങ്ങിന് തിളക്കവും നിറവും ചേര്‍ക്കാന്‍ നിങ്ങള്‍ എനിക്കൊപ്പം നിന്നതില്‍ അതിയായ സന്തോഷം.
ജനുവരി 26 ന് എന്നെ അനുഗ്രഹിക്കാന്‍ നിങ്ങളുടെ തിരക്കുകളില്‍ നിന്ന് ഓടിയെത്തി. ഞാന്‍ അതില്‍ ഒരുപാട് നന്ദി ഉള്ളവളാണ്.
തിരക്കുകള്‍ മാറ്റിവച്ചുകൊണ്ട് എനിക്ക് വേണ്ടി നിങ്ങള്‍ വന്നത് ഞാന്‍ ഒരിക്കലും മറക്കില്ല. നിങ്ങളുടെ സൗഹൃദവും അനുഗ്രഹവും എപ്പോഴും ആഗ്രഹിക്കുന്നു...എല്ലാവര്‍ക്കും നന്ദി’.– അനുശ്രീ കുറിച്ചു.

സിനിമയില്‍ എത്തി പത്തു വര്‍ഷം പിന്നിടുകയാണ് താരം ഇപ്പോൾ.