മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കെത്തി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ആര്യ. താരം ഇപ്പോൾ ബിഗ് ബോസ് മലയാളത്തിന്റെ സീസൺ ടുവിൽ മത്സരാർത്ഥി കൂടിയാണ്.
മകളാണ് ആര്യയുടെ ലോകം. മകൾ റോയയെക്കുറിച്ച് വാചാലയായി സംസാരിക്കുന്ന താരം മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സിംഗിള്‍ പേരന്റാണ് താനെന്ന് താരം നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. മകളുടെ സന്തോഷത്തിന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും താരം വ്യക്തമാക്കിയിരുന്നു.
ഈ വർഷം മകളുടെ പിറന്നാളിന് ആര്യ ബിഗ് ബോസ് ഹൗസിലായതിനാൽ പിറന്നാൾ ആഘോഷത്തിൽ പങ്കുകൊള്ളാനായില്ല. ടാസ്കിന്റെ ഭാഗമായി ആര്യ ജയിലിലുമായിരുന്നു.
എന്നാൽ, ആര്യയുടെ അസാന്നിധ്യത്തിലും അച്ഛനും അപ്പച്ചിയും കുടുംബാംഗങ്ങളും ചേർന്ന് ഖുഷിക്കുട്ടിയുടെ പിറന്നാൾ ആഘോഷമാക്കി. ഇതിന്റെ ചിത്രങ്ങൾ ഖുഷിയുടെ അച്ഛന്റെ സഹോദരിയും നടിയുമായ അർച്ചന സുശീലൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
മകളുടെ പിറന്നാളാണ് ഫെബ്രുവരി 18ന് എന്ന് താരം കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പറഞ്ഞിരുന്നു. നിരവധി ആരാധകരാണ് പ്രിയപ്പെട്ട താരത്തിന്റെ മകൾക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.