Thursday 25 April 2024 09:49 AM IST : By സ്വന്തം ലേഖകൻ

നായകനായും സംവിധായകനായും ലാലേട്ടന്‍, ‘ബറോസ്’ മേക്കിങ് വിഡിയോ വൈറൽ

mohanlal

മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നതിനാൽ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ‘ബറോസ്’.

ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിങ് വിഡിയോ എത്തിയിരിക്കുന്നു. ഒരേ സമയം നായകനായും സംവിധായകനായും പ്രവർത്തിക്കുന്ന മോഹൻലാലാണ് വിഡിയോയിൽ. വി‍ഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തു. ത്രീഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക്കും ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ് തന്നെയാണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ബറോസ് മെയ് മാസത്തില്‍ മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.