Tuesday 23 January 2024 09:16 AM IST : By സ്വന്തം ലേഖകൻ

‘വിവാഹം ഇത്രയും വലിയൊരു സ്കെയിലിൽ പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ല’: സന്തോഷം പങ്കുവച്ച് ഭാഗ്യ

bhagya-suresh

വിവാഹം ഇത്രയും വലിയൊരു സ്കെയിലിൽ പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് ഭാഗ്യ സുരേഷ്.

‘‘ഒന്നും പറയാനില്ല, എല്ലാവരും വന്നതിൽ വളരെ സന്തോഷം. കുറച്ചധികം ആളുകളായിപ്പോയി, അതിന്റെ ഒരു ബഹളവും തിരക്കും ഉണ്ടായിരുന്നു. നന്ദിയുണ്ട്. ഇത്രയും വലിയൊരു സ്കെയിലിൽ പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കൂടുതലൊന്നും പറയാനില്ല.’’–തിരുവനന്തപുരത്തെ വിവാഹ സൽക്കാരം കഴിഞ്ഞ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഭാഗ്യ പറഞ്ഞു.

അടുത്തകാലത്തു നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ഭാഗ്യയുടെത്. ശ്രേയസ് മോഹനാണ് വരൻ.

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ ആശിർവദിച്ചിരുന്നു. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്.

ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നൊരുക്കി. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടത്തി.