Wednesday 17 January 2024 10:25 AM IST : By സ്വന്തം ലേഖകൻ

ഭാഗ്യയ്ക്ക് അനുഗ്രഹവർഷവുമായി മമ്മൂട്ടിയും മോഹൻലാലും സകുടുംബം: താരങ്ങൾ ഒന്നിച്ച വൈറൽ ചിത്രം

radhika-sureshgopi

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയായി. ശ്രേയസ്സ് ആണ് വരൻ‌. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലാണ് വിവാഹം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മമ്മൂട്ടിയും മോഹന്‍ലാലുമടങ്ങുന്ന വന്‍ താരനിരയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലെത്തിയത്. വിവാഹത്തിന്റെ തലേദിവസം നടന്ന ഹല്‍ദി ചടങ്ങുകളിലും താരങ്ങള്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വൈറലായി. മമ്മൂട്ടി ഭാര്യ സുൽഫത്ത്, മോഹൻലാൽ ഭാര്യ സുചിത്ര എന്നിവർക്കൊപ്പമുള്ള സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കി.

മാവേലിക്കര സ്വദേശികളായ, തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്താണ് ശ്രേയസ്. ആ സൗഹൃദമാണ് വിവാഹത്തിലേക്കെത്തിയത്.