Wednesday 17 January 2024 10:16 AM IST : By സ്വന്തം ലേഖകൻ

ഭാഗ്യ ഇനി ശ്രേയസ്സിന്റെ ജീവിതപ്പാതി, പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വിവാഹം

bhagya-suresh

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയായി. ശ്രേയസ്സ് ആണ് വരൻ‌. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലാണ് വിവാഹം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തത്. വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ഗുരുവായൂരില്‍ ഇന്ന് വിവാഹിതരായ മറ്റ് വധൂവരന്‍മാര്‍ക്കൊപ്പവും ചിത്രങ്ങളെടുത്തു.

മമ്മൂട്ടിയും മോഹന്‍ലാലുമടങ്ങുന്ന വന്‍ താരനിരയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലെത്തിയത്. ഖുശ്ഖു, ദിലീപ്, ജയറാം തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു. വിവാഹത്തിന്റെ തലേദിവസം നടന്ന ഹല്‍ദി ചടങ്ങുകളിലും താരങ്ങള്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

മാവേലിക്കര സ്വദേശികളായ, തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് വിവാഹത്തിലേക്കെത്തിയത്.