Tuesday 07 May 2024 01:57 PM IST : By സ്വന്തം ലേഖകൻ

ഞാൻ ഇപ്പോൾ ‘സിംഗിൾ മദർ’: മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ

bhama

മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് താൻ ഒരു ‘സിംഗിള്‍ മദര്‍’ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ.

‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും’.– ഭാമ കുറിച്ചതിങ്ങനെ.

ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും സംശയം വർധിപ്പിച്ചിരുന്നു.