സെൽഫി പകർത്തുന്നതിനിടെ ബോളിവുഡ് താരം ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക. അതിരുവിട്ട സ്നേഹപ്രകടനത്താൽ ആരാധിക താരത്തെ അനുവാദമില്ലാതെ ചുംബിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പിറന്നാള്‍ ദിനാഘോഷങ്ങള്‍ക്കിടയില്‍ ഒരു ആരാധിക ബോബി ഡിയോളിനോട് സെല്‍ഫി ആവശ്യപ്പെട്ടു. സെല്‍ഫിക്ക് പോസ് ചെയ്യുമ്പോള്‍ താരത്തിന്റെ കവിളില്‍ ആരാധിക ചുംബിക്കുകയായിരുന്നു. ഇതില്‍ താരം അമ്പരന്ന് നില്ക്കുന്നതും വിഡിയോയില്‍ കാണാം.
തൊണ്ണൂറുകളിൽ ബോളിവുഡിലെ പ്രിയനായകനായിരുന്നു ബോബി ഡിയോൾ. പതിയെപ്പതിയെ സിനിമകൾ കുറച്ച അദ്ദേഹം അടുത്തിടെ അനിമൽ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ തിരികെയെത്തിയിരുന്നു.