Thursday 13 December 2018 03:23 PM IST : By സ്വന്തം ലേഖകൻ

തെങ്ങുകൾ ചേർത്ത് ഒരു ‘ഫ്ളെക്സ് കെട്ടൽ’ ബ്രില്യന്‍സ്; ഞാൻ പ്രകാശന്റെ ‘വൈറൽ പരസ്യം’

flex-new

സിനിമയിൽ വിഷ്വൽ സെൻസും ക്രിയേറ്റിവിറ്റിയുമൊക്കെ സംവിധായകരുടെയും ഛായാഗ്രാഹകരുടെയും കുത്തകയാണെന്നു കരുതിയാൽ തെറ്റി. അത് ഇങ്ങേയറ്റം പരസ്യ ബോർഡുകൾ വയ്ക്കുന്നവരിൽ വരെ നീണ്ടു നിൽക്കുന്നതാണെന്നതിന് ഇതാ ഏറ്റവും പുതിയ ഒരു ഉദാഹരണം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ഞാൻ പ്രകാശന്റെ ‘ഫ്ളെക്സ് കെട്ടൽ’ ബ്രില്യന്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ, തെങ്ങിൽ കയറി ഇരിക്കുന്ന ഫഹദ് ഫാസിലിന്റെ വലിയ ചിത്രം പതിപ്പിച്ച ഫ്ളെക്സ് ഒരു തെങ്ങിൽ വച്ച് കെട്ടിയപ്പോൾ, കെട്ടിയയാൾ ഫ്ളെക്സിലെ തെങ്ങും ഫ്ളക്സ് വച്ച തെങ്ങും ഒരേ രീതിയിൽ വരുന്ന തരത്തിലാണ് സംഗതി ക്രമപ്പെടുത്തിയത്. എന്തായാലും അജ്ഞാതനായ ഈ കലാകാരന്റെ ക്രിയേറ്റിവിറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഇന്ത്യൻ പ്രണയ കഥക്ക് ശേഷം ഫഹദ് സത്യൻ അന്തികാട് ടീം ഒന്നിക്കുന്ന ചിത്രത്തിന്റ ടീസർ സാധാരണ മലയാളിയുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു.

ശ്രീനിവാസനും സത്യൻ അന്തിക്കാടും 16 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഞാൻ പ്രകാശൻ. യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ജയറാം സിനിമയിലാണ് ഇവർ അവസാനമായി ഒന്നിച്ചത്.