Wednesday 17 January 2024 10:43 AM IST : By സ്വന്തം ലേഖകൻ

‘എ ഫാമിലി വെഡ്ഡിങ് എന്റർടെയ്നർ’: ‘ഗുരുവായൂരമ്പല നടയിൽ’ പോസ്റ്റർ ഹിറ്റ്

guruvayoor-ambala-nadayil

പൃഥ്വിരാജ് സുകുമാരനെയും ബേസിൽ ജോസഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്ന പോസ്റ്ററാണിത്.

‘എ ഫാമിലി വെഡ്ഡിങ് എന്റർടെയ്നർ’ എന്ന കുറിപ്പോടെയാണ് ബേസിലും പൃഥ്വിരാജും പോസ്റ്റർ പങ്കുവച്ചത്. തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അനശ്വര രാജൻ, നിഖില വിമൽ, ബൈജു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്‍സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.