Monday 24 September 2018 12:24 PM IST : By സ്വന്തം ലേഖകൻ

ആഡംബരത്തിന്റെ അവസാന വാക്കായി ഇഷ അംബാനിയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം

a1

താര പ്രഭാവത്തിൽ റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകള്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ. 21 മുതൽ 23 വരെ മൂന്നു ദിവസം നീണ്ടു നിന്ന അത്യാഢംബര ചടങ്ങുകളുടെ ആദ്യ ദിനം ഇറ്റലിയിലെ ലേക്ക് കൊമോയിലായിരുന്നു. അമീർഖാൻ, പ്രിയങ്ക ചോപ്ര, അനിൽ കപൂർ തുടങ്ങി വൻ ബോളിവുഡ് താരനിരയുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. പ്രിയങ്ക ഭാവി വരനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസിനൊപ്പമാണെത്തിയത്.

a3

മകള്‍ ഇഷ അംബാനിയുടേയും ഭാവി മരുമകന്‍ ആനന്ദ് പരിമളിന്റെയും വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ചാണ് ആനന്ദ് ഈ വര്‍ഷം ആദ്യം ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഈ ഡിസംബറിലായിരിക്കും വിവാഹം. ഇഷയുടെ മുതിര്‍ന്ന സഹോദരന്‍ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം ഇതിനോടടുപ്പിച്ച് നടക്കും.

a2