Tuesday 05 March 2024 01:59 PM IST : By സ്വന്തം ലേഖകൻ

‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’: കവിയൂർ പൊന്നമ്മയ്ക്കൊപ്പം ജഗദീഷും ബൈജുവും

baiju

മലയാളത്തിന്റെ പ്രിയനടി കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് നടൻ ബൈജു സന്തോഷ്. ചിത്രത്തിൽ ഇരുവർക്കുമൊപ്പം നടൻ ജഗദീഷുമുണ്ട്.

‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’ എന്നാണ് ചിത്രത്തിനൊപ്പം ബൈജു കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് കവിയൂർ പൊന്നമ്മയുടെ

വിേശഷങ്ങൾ ചോദിച്ച് ബൈജുവിന്റെ പോസ്റ്റിനു താഴെഎത്തുന്നത്.

മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് ഇപ്പോൾ.

2021 ൽ റിലീസ് ചെയ്ത ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്.