സിനിമയ്ക്കപ്പുറം വ്യക്തിജീവിതത്തിലും ഫഹദ് – നസ്രിയ ദമ്പതികളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ ഇവർ ഒന്നിച്ച് ഒരു പൊതുചടങ്ങിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
ഡോക്ടര്‍ ജോണി കണ്ണമ്പിള്ളിയുടെ പുസ്തകപ്രകാശനത്തിനാണ് താരങ്ങൾ എത്തിയതും സംസാരിച്ചതും. കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നസ്രിയ നസീം എന്നിവർക്കൊപ്പം ജനാര്‍ദ്ദനനും ചടങ്ങിൽ അതിഥിയായി. നാളുകള്‍ക്ക് ശേഷമാണ് ഫഹദും നസ്രിയയും ഒരുമിച്ച് പൊതുവേദിയില്‍ എത്തിയത്.
ആരോഗ്യകരമായ ജീവിതത്തിനായി ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് താരങ്ങൾ തുറന്നുപറഞ്ഞത് കൗതുകമായി. തന്റെ ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ചവരിലൊരാളാണ് ഡോക്ടറെന്ന് നസ്രിയ പറഞ്ഞു. ഷാനുവിനോടും (ഫഹദ്) താന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. കുടുംബത്തില്‍ ഡയബറ്റിക്കായവരുള്ളതിനാല് നേരത്തെ തന്നെ ഡോക്ടറെ സമീപിച്ചിരുന്നുവെന്നും ആശ്വാസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയതെന്നും ഫഹദും പറഞ്ഞു. ഇഷ്ടപ്പെട്ട ഭക്ഷണമാണ് തങ്ങള്‍ കഴിക്കുന്നത്. എന്നാല്‍ അതിന്റെ അളവില്‍ ചില നിയന്ത്രണങ്ങളൊക്കെ വരുത്താറുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
തനിക്കും ഡയബറ്റിക്കുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞായിരുന്നു ചാക്കോച്ചൻ സംസാരം തുടങ്ങിയത്. മുന്‍പ് വാരിവലിച്ച് ഭക്ഷണം കഴിക്കുമായിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. പിന്നീട് സ്പോര്‍ട്സ് ജീവിതത്തിന്റെ ഭാഗമായി മാറി. ഇതെക്കുറിച്ച് പറഞ്ഞ് പ്രിയ കളിയാക്കാറുമുണ്ട്. അതിനിടെ പാട്ടിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ ഫഹദും നിവിനും പാടട്ടെ, എന്നിട്ട് നോക്കാമെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.