Wednesday 20 December 2023 10:33 AM IST : By സ്വന്തം ലേഖകൻ

എന്റെ സ്നേഹം, ജീവിതം, സന്തോഷം...മക്കളുടെ ചിത്രം പങ്കുവച്ച് മാധവി

madhavi

ഒരുകാലത്ത് മലയാളികളുടെ പ്രിയനായികയായിരുന്നു നടി മാധവി. ആകാശദൂത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം വിവാഹത്തോടെയാണ് സിനിമവിട്ടത്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ മാധവിയുടെ ചില പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ, മാധവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധേയമാകുന്നത്. മക്കളായ, ഈവ്ലിൻ, ടിഫാനി, പ്രിസില എന്നിവരൊന്നിച്ചുള്ള ഒരു മനോഹര ചിത്രം പങ്കുവച്ച്, ‘My LOVE, LIFE & HAPPINESS!’ എന്നാണ് മാധവി കുറിച്ചത്.
മാധവിയ്ക്കും ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മൂന്നു മക്കളാണ്. ഈവ്ലിൻ, ടിഫാനി, പ്രിസില. മാധവി കുടുംബസമേതം അമേരിക്കയിലാണ് താമസം.
കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.