Monday 01 January 2024 11:16 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ മലൈക്കോട്ടെ വാലിബൻ...’: പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കി പുത്തൻ ടീസർ

malaikkottai

പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’ന്റെ പുത്തൻ ടീസർ. പുതുവർഷസമ്മാനമായാണ് 30 സെക്കൻഡുള്ള ടീസർ റിലീസ് ചെയ്തത്. മോഹൻലാലിന്റെ മാസ് ലുക്കും ഡയലോഗുമാണ് ടീസറിന്റെ ഹൈലൈറ്റ്.‌

മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ്.

പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ രചന. ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നാണ് നിർമാണം.