Thursday 19 January 2023 09:51 AM IST : By സ്വന്തം ലേഖകൻ

‘മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെൻഷൻ’: മറുപടിയുമായി മാളവിക

christy

മാത്യു തോമസും മാളവിക മോഹനും നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിനു, സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ, ‘ക്രിസ്റ്റി’യുടെ കപ്പിൾ പോസ്റ്റർ പങ്കുവച്ച് ഒരു ആരാധകന്‍ പ്രകടിപ്പിച്ച സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക. മാളവികയുമായുള്ള പ്രണയാഭിനയരംഗങ്ങൾ മാത്യു എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ആരാധകന്റെ സംശയം. ഇതിനു മറുപടിയുമായി മാളവിക നേരിട്ടെത്തിയത് ആരാധകനെയും ഞെട്ടിച്ചു. ‘മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെൻഷൻ’ എന്ന ആരാധകന്റെ കമന്റിന് ‘അവൻ അത് നന്നായി കൈകാര്യം ചെയ്തു’ എന്നാണ് മാളവികയുടെ മറുപടി. പ്രായമായ സ്ത്രീയും കൗമാരക്കാരനുമായുള്ള പ്രണയ കഥ പോലെ തോന്നി അത് മാത്യുവിന് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയമാണ് ചോദ്യമായി പ്രകടിപ്പിച്ചതെന്ന് ആരാധകൻ പിന്നീട് പറഞ്ഞു.

ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ക്രിസ്റ്റി റൊമാന്റിക്ക് ഫീൽ ഗുഡ് സിനിമയാണ്.