Thursday 25 April 2024 09:31 AM IST : By സ്വന്തം ലേഖകൻ

കൊച്ചുമകളുടെ കൈ പിടിച്ച് മെഗാസ്റ്റാറിന്റെ ക്യൂട്ട് എൻട്രി: വിഡിയോ ഏറ്റെടുത്ത് ആരാധകർ

mammootty

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയോടും മകനും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാനോടുമുള്ള ഇഷ്ടം ഇരുവരുടെയും കുടുംബത്തോടും പ്രേക്ഷകർക്കുണ്ട്. ദുൽഖറിന്റെ മകൾ മറിയം അമീറ സൽമാൻ ആണ് സ്റ്റാർ ഫാമിലിയിലെ ആരാധകരേറെയുള്ള ഇളമുറക്കാരി.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ കൈപിടിച്ചെത്തുന്ന മറിയത്തിന്റെ മനോഹരമായൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബസമേതം എത്തിയപ്പോഴത്തെ ദൃശ്യങ്ങളാണിവ. കൊച്ചുമകളുടെ കൈപിടിച്ചാണ് മമ്മൂട്ടി വധൂവരന്മാരെ അനുഗ്രഹിക്കാൻ വേദിയിലെത്തിയത്. പിന്നീട് മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പമിരിക്കുന്ന മറിയത്തിന്റെ വിഡിയോയും വൈറൽ ആണ്.

ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം തുടങ്ങിയവരെല്ലാം ചടങ്ങിലുടനീളം പങ്കെടുത്തു.