Friday 02 February 2024 09:20 AM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയെ കുലുക്കി വീണ്ടും ‘മെഗാ പിക്ചർ’: മമ്മൂട്ടിയുടെ പുതിയ ചിത്രം വൈറൽ

mammootty

സോഷ്യൽ മീഡിയയിൽ തരംഗമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ‘Playing With Shadow’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിൽ. ആരാധകർ ആവേശത്തോടെയാണ് ചിത്രം ഏറ്റെടുത്തത്.

അതേ സമയം, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ ആണ് ഈ വര്‍ഷം മമ്മൂട്ടിയുടെ ആദ്യ റിലീസ്. ഫെബ്രുവരി 15ന് ചിത്രം തിയറ്ററുകളിലെത്തും.

ഫെബ്രുവരി എട്ടിന് മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘യാത്ര 2’ റിലീസ് ചെയ്യും. ഡിനോ ഡെന്നീസിന്റെ ബസൂക്ക, വൈശാഖിന്റെ ടര്‍ബോ എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു പ്രധാന സിനിമകള്‍.