Wednesday 08 May 2024 11:07 AM IST : By സ്വന്തം ലേഖകൻ

മാലാഖയെപ്പോൽ മനോഹരിയായി...മീനാക്ഷിയുടെ ചിത്രങ്ങൾ വൈറൽ

meenakshi

മലയാളത്തിന്റെ പ്രിയതാരങ്ങളായ ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകള്‍ മീനാക്ഷി ആരാധകർക്ക് പ്രിയങ്കരിയാണ്. സിനിമ രംഗത്തേക്ക് കടന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ മീനാക്ഷിയ്ക്ക് വലിയ സ്വീകാര്യതയാണ്.

ഇപ്പോഴിതാ, ജയറാമിന്റെ മകള്‍ മാളവികയുടെ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മീനാക്ഷി ഈ ചിത്രങ്ങൾ പങ്കുവച്ചു.

അതേ സമയം, ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്യുന്നത്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ദിലീപ് മുന്‍പ് പറഞ്ഞിട്ടുണ്ട്.