Wednesday 18 September 2019 02:34 PM IST : By സ്വന്തം ലേഖകൻ

‘വിക്കീ...എന്റെ പ്രണയമേ, ഇത് എനിക്കേറെ പ്രിയപ്പെട്ടതാണ്’! വിഘ്നേശിന്റെ ജൻമദിനം ആഘോഷമാക്കി നയൻതാര: ചിത്രങ്ങൾ വൈറൽ

nayan-new

കാമുകൻ വിഘ്നേശ് ശിവന്റെ ജൻമദിനത്തിന് വമ്പൻ പാർട്ടി ഒരുക്കി നയൻതാര. ഇന്നലെയായിരുന്നു തമിഴിലെ പ്രമുഖ യുവസംവിധായകൻ കൂടിയായ വിഘ്നേശിന്റെ പിറന്നാൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

വിക്കി എന്നെഴുതിയ, സ്വർണ നിറമുള്ള കേക്ക് ആയിരുന്നു പാർട്ടിക്കു വേണ്ടി ഒരുക്കിയത്. പാര്‍ട്ടി നടന്ന വേദിചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ബ്ലാക്ക് നിറമായിരുന്നു ഡ്രസ്സ് കോഡ് ആയി തിരഞ്ഞെടുത്തത്. വിഘ്നേശ് കറുപ്പ് നിറമുള്ള ഷര്‍ട്ടും പാന്റും ധരിച്ചപ്പോള്‍ കറുത്ത സാരി ഉടുത്താണ് നയന്‍സ് എത്തിയത്.

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ ‘നെട്രികൺ’ നിർമിക്കുന്നത് വിഘ്നേശ് ശിവൻ ആണ്. വിഘ്നേശിന്റെ പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. മിലിന്ദ് റാവുവാണ് സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയിൽ തുടങ്ങി.

നാലു വർഷത്തോളമായി നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്. 2020 ൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.