Monday 19 February 2024 10:42 AM IST : By സ്വന്തം ലേഖകൻ

റാഫിയുടെ മകൻ നായകൻ, ഒപ്പം അർജുന്‍ അശോകനും: ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയിലർ ശ്രദ്ധേയം

once-up-on-a-time-in-kochi

സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെയും അർജുന്‍ അശോകനെയും പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഫെബ്രുവരി 23ന് വേൾഡ് വൈഡ് റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും. റാഫിയുടെതാണ് തിരക്കഥ.

കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.

ജോണി ആന്റണി, റാഫി, ജാഫർ ഇടുക്കി, ശിവജിത്, മാളവിക മേനോൻ, കലന്തൂർ, നേഹ സക്സേന, അശ്വത് ലാൽ, സ്മിനു സിജോ, റിയാസ് ഖാൻ, സുധീർ കരമന, സമദ്, കലാഭവൻ റഹ്മാൻ, സാജു നവോദയ എന്നിങ്ങനെ ഒരു വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം – ഷാജി കുമാർ, എഡിറ്റർ – ഷമീർ മുഹമ്മദ്. പ്രൊജക്ട് ഡിസൈനർ – സൈലക്സ് എബ്രഹാം.