Tuesday 26 February 2019 05:34 PM IST : By സ്വന്തം ലേഖകൻ

എംഎൽഎ ആയാലും എസ്പി ആയാലും പി.സി. ജോർജ് പഞ്ച് ഡയലോഗേ പറയൂ! വിഡിയോ കാണാം

pc-sp.png.image.784.410

പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് ഇതാദ്യമായല്ല സിനിമയിൽ അഭിനയിക്കുന്നത്. എങ്കിലും ചെറിയൊരു വ്യത്യാസമുണ്ട് ഇപ്പോഴത്തെ അഭിനയത്തിന്. രാഷ്ട്രീയക്കാരന്റെ വെള്ള കുപ്പായത്തിൽ നിന്നും മാറി കാക്കി വേഷത്തിലാണ് പി.സി. ജോർജ് സിനിമയിലെത്തുന്നത്. ’കനൽക്കാലം’ എന്ന സിനിമയിലാണ് എസ്പിയായി പി.സി. ജോർജ് വേഷമിടുന്നത്.

ക്രൈം ത്രില്ലറായ സിനിമയിൽ സുപ്രണ്ട് ഓഫ് പൊലീസ് ആയാണ് പി.സി. ജോർജ് അഭിനയിക്കുന്നത്. യഥാർത്ഥ ജീവിതത്തിലെ പോലെ സിനിമയിലും പഞ്ച് ഡയലോഗ് പറയുന്നുണ്ട് പി.സി. മിത്രൻ-നൗഫാലുദ്ദീൻ എന്നിവരാണ് സംവിധാനം. കൃഷ്ണകുമാർ, സൂപ്പർഹിറ്റ് തമിഴ് ചിത്രം തെരിയിലെ വില്ലൻ ബിനീഷ് ബാസ്റ്റിൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.