Tuesday 18 June 2019 06:38 PM IST : By സ്വന്തം ലേഖകൻ

ആരാധകരെ ചിരിപ്പിച്ച് ഗ്രിഗറി ജേക്കബിന്റെ ‘പെണ്ണന്വേഷണം’ പാട്ട്! വിഡിയോ കാണാം

ggg-s

ന്യൂജനറേഷൻ കാലത്തെ പെണ്ണു കാണലിന്റെയും വിവാഹത്തിന്റെയും കഥ പറയുന്ന പുതിയ ചിത്രമാണ് 'പെണ്ണന്വേഷണം.' സിനിമയുടെ പ്രൊമോ ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടൻ ഗ്രിഗറി ജേക്കബ് പാടിയ 'പെണ്ണുകെട്ടണം കണ്ണുകെട്ടണം' എന്നു തുടങ്ങുന്ന വരികള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നതാണ്. നടൻ ദുൽഖര്‍ സൽമാനാണ് ഫെയ്‌സ്ബുക്കിലൂടെ പാട്ട് റിലീസ് ചെയ്തത്.

പാട്ട് എഴുതിയിരിക്കുന്നത് അക്ഷയ് കൊല്ലൂരാണ്. സംഗീതം എറിക് ജോൺസണും. പോസ്റ്റര്‍ ഡിസൈനിങ്ങിലൂടെ പ്രശസ്തനായ അധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെണ്ണന്വേഷണം.’ നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്ക് അധിന്‍ സംവിധാനം നിർവഹിച്ചിട്ടുണ്ട്. 

9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോകുൽ ദാസാണ് ചിത്രത്തിനായി കഥയൊരുക്കിയിരിക്കുന്നത്. അധിന്‍ ഒള്ളൂര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജിതിൻ രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അരുൺ എസ്.കുമാര്‍ എഡിറ്റിങ്‌. വിഡിയോ കാണാം;