Saturday 27 January 2024 11:50 AM IST : By സ്വന്തം ലേഖകൻ

‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ്’: തരംഗമായി പ്രണവ് മോഹൻലാലിന്റെ ചിത്രം

pranav

സോഷ്യൽ മീഡിയയിൽ തരംഗമായി നടൻ പ്രണവ് മോഹൻലാലിന്റെ സ്റ്റൈലിഷ് ചിത്രം. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ്’ എന്ന കുറിപ്പോടെയാണ് താരം സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തത്.

ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈൻഡേഴ്സിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തിലാണ് പ്രണവ് ചിത്രത്തിൽ. താരങ്ങളടക്കം നിരവധിപ്പേരാണ് ചിത്രത്തിനു കമന്റുകളുമായി എത്തുന്നത്.

അതേ സമയം, പ്രണവ് നായകനായെത്തുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ വിഷുവിന് തിയറ്ററുകളിലെത്തും. ‘ഹൃദയ’ത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.