Friday 02 February 2024 09:31 AM IST : By സ്വന്തം ലേഖകൻ

രസികൻ പ്രണയകഥയുമായി ‘തണ്ണീര്‍മത്തന്‍’ ടീം വീണ്ടും...‘പ്രേമലു’ ട്രെയിലർ ശ്രദ്ധേയമാകുന്നു

premalu

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘പ്രേമലു’വിന്റെ ട്രെയിലർ എത്തി. നസ്‍ലെന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാത്യൂസ് അതിഥി വേഷത്തിലുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരന്‍ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.

ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്. ഫെബ്രുവരി 9 ന് ഭാവന റിലീസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.