Wednesday 26 February 2020 12:00 PM IST : By സ്വന്തം ലേഖകൻ

ദിവസം കഴിയുന്തോറും കൂടുതൽ മെലിഞ്ഞ് പൃഥ്വി, കുറച്ചത് 30 കിലോ മാത്രമോയെന്ന് ആരാധകർ! വിഡിയോ വൈറൽ

prithvi-new

ആടുജീവിതത്തിലെ നജീബിനു വേണ്ടി ശരീരമൊരുക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. ശരീരഭാരം കുറച്ച്, താടിയും മുടിയും നീട്ടി, പുതിയ ലുക്കിലാണ് താരം ഇപ്പോൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൃഥ്വി മറ്റു തിരക്കുകൾ മാറ്റിവച്ച് ആടുജീവിതത്തിനു വേണ്ടിയുള്ള മേക്കേവറിനായാണ് സമയം നീക്കി വച്ചിരിക്കുന്നത്. അടുത്തിടെ എല്ലാ പൊതുചടങ്ങുകളിലും മെലിഞ്ഞ്, താടിയും മുടിയും നീട്ടിയ ഗെറ്റപ്പിലാണ് അദ്ദേഹം എത്തുന്നത്.

മെലിഞ്ഞ ലുക്കിലുള്ള പൃഥ്വിയുടെ ഏറ്റവും പുതിയ വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഏകദേശം 30 കിലോയോളം ഭാരം അദ്ദേഹം ചിത്രത്തിനായി ഇതുവരെ കുറച്ചത്. എന്നാൽ താരം പറയുന്നത് ഇത്തരമൊരു സാഹസം എടുക്കാൻ താൻ ആരെയും നിർബന്ധിക്കില്ല എന്നും ഇത് അപകടകരമാണ് എന്നുമാണ്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു.

ബ്ലെസിയാണ് ആടുജീവിതത്തിന്റെ സംവിധാനം. അമല പോൾ നായികയായി എത്തുന്നു.