പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സായി പല്ലവിയുടെ പുതിയ ചിത്രം ഫിദയുടെ ട്രെയിലർ പുറത്തിറങ്ങി. തനിനാടൻ സുന്ദരിയായെത്തുന്ന സായി പല്ലവിയാണ് ട്രെയിലറിന്റെ ആകർഷണകേന്ദ്രം. അതീവ ഗ്ലാമറസിലാണ് സായ് പല്ലവി ചിത്രത്തിലെത്തുന്നത്.
വരുൺ തേജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന് ശേഖർ കമൂലയാണ്. തെലുങ്ക് പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് സായ് പല്ലവി പറയുന്നു.