Tuesday 12 February 2019 10:46 AM IST : By സ്വന്തം ലേഖകൻ

സംസ്ഥാന അവാര്‍ഡിന് കാർബണും ആമിയും വേണ്ട! പിന്‍വലിക്കണമെന്ന് മന്ത്രിയുടെ ഓഫിസ്

carbon-new

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ആമി, കാര്‍ബണ്‍ എന്നീ സിനിമകൾ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശവുമായി മന്ത്രി എ.കെ ബാലന്റെ ഓഫിസ്.

ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ആമി’യെന്നതും വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ എഡിറ്റ് ചെയ്ത സിനിമയാണ് ‘കാര്‍ബണ്‍’ എന്നതുമാണ് കാരണം.

അക്കാദമി ഭാരവാഹികള്‍ അവാര്‍ഡിനായി അപേക്ഷിക്കരുതെന്നാണ് നിയമം. എന്നാല്‍ അംഗങ്ങള്‍ ഭാഗമായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല താനും. അതുകൊണ്ടു തന്നെ സിനിമകള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ. കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്.

ഇതോടെ സംഭവം ചെറുതല്ലാത്ത വിവാദത്തിനു കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ആമിയിൽ മഞ്ജു വാര്യരായിരുന്നു നായിക. ഫഹദ് ഫാസിലിനെ നായകനാക്കിയാണ് വേണു കാർബൺ സംവിധാനം ചെയ്തത്.