Wednesday 21 February 2024 12:09 PM IST : By സ്വന്തം ലേഖകൻ

‘എന്റെ പ്രിയപ്പെട്ട രാധികയുടെ മകള്‍’: ദേവികയുടെ വിവാഹചിത്രങ്ങൾ പങ്കുവച്ച് സുജാത മോഹൻ

sujatha-mohan

അകാലത്തിൽ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷിന്റെ വിവാഹചിത്രങ്ങൾ പങ്കുവച്ച് ഗായിക സുജാത മോഹൻ. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ, തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. രാധികയുടെ അടുത്ത ബന്ധുവാണ് രാധിക തിലക്.

ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്. ദേവികയ്ക്കും ബെംഗളൂരുവിലാണ് ജോലി.
ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ച് വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ നടക്കും. തുടർന്ന് സ്നേഹിതർക്കായുള്ള വിരുന്നും ഒരുക്കിയിട്ടുണ്ട്.

‘എന്റെ പ്രിയപ്പെട്ട രാധികയുടെ മകള്‍. ഈ നവദമ്പതികളെ നിങ്ങൾ ആശീർവദിക്കൂ’ എന്നാണ് വിവാഹചിത്രങ്ങള്‍ പങ്കുവച്ച് സുജാത കുറിച്ചത്.
അർബുദത്തെ തുടർന്ന് ചികിത്സയിൽക്കഴിയവെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്. ഗായികയായി മികവ് തെളിയിച്ച ദേവിക സുരേഷ്, അമ്മ രാധികയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കിയ ഗാനോപഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാധിക- സുരേഷ് ദമ്പതികളുടെ ഏകമകളാണ് ദേവിക.