Thursday 01 February 2024 09:52 AM IST : By സ്വന്തം ലേഖകൻ

‘ഒരു കലാകാരി എന്ന നിലയ്ക്ക് ഈ സൃഷ്ടി നൽകിയ അനുഭവത്തിന് മുന്നിൽ ഞാൻ നമിക്കുന്നു...’: അഭിനന്ദിച്ച് സുരഭി ലക്ഷ്മി

surabhi-lakshmi

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത്, തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘മലൈക്കോട്ടൈ വാലിബനെ’ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി.

‘ഈ രാത്രി വാലിബനോടൊപ്പം മലൈക്കോട്ടെ സവാരിയിൽ ആയിരുന്നു...

ആ കാഴ്ചകൾ അനുഭവിച്ചു അലിയാൻ ഇനിയും ഉറക്കമില്ലാത്ത എത്രയെത്ര രാത്രികൾ വേണ്ടിവരും...

ഒരു കലാകാരി എന്ന നിലയ്ക്ക് ഈ സൃഷ്ടി നൽകിയ അനുഭവത്തിന് മുന്നിൽ ഞാൻ നമിക്കുന്നു...’.– ചിത്രം കണ്ട ശേഷം താരം സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.