Monday 28 September 2020 02:22 PM IST

ഞെട്ടിക്കുന്ന മെയ്ക്കോവറുമായി തൊട്ടപ്പന്റെ സാറ ; കിടിലൻ സെൽഫ് പോർട്രെയിറ്റൊരുക്കി പ്രിയംവദ

Rakhy Raz

Sub Editor

v

തൊട്ടപ്പനിലെ സാറ കൊച്ചാണോ എന്ന് അതിശയിക്കും ഈ ഫോട്ടോ ഷൂട്ടിലെ പ്രിയംവദയെക്കണ്ടാൽ.  വിനായകൻ തകർത്താടിയ ചിത്രം തൊട്ടപ്പനിൽ തൊട്ടപ്പന്റെ  സാറ കൊച്ചായി വേഷമിട്ട പ്രിയംവദ യഥാർഥത്തിൽ വേറെ ലെവലാണ്. കോറോണ കാലത്ത് അഭിനയത്തിന് താൽക്കാലിക അവധി കിട്ടിയ നേരത്ത് പല നടിമാരും പ്രൊഫൈൽ ഷൂട്ട് പ്രശസ്ത ഫൊട്ടോഗ്രാഫർമാരെക്കൊണ്ട് ചെയ്യിച്ചപ്പോൾ സ്വയം ഒരുങ്ങി സ്വയം പശ്ചാത്തലവും ലൈറ്റിങ്ങുമൊരുക്കി കിടിലൻ സെൽഫ് പോർട്രെയിറ്റ് ഫൊട്ടോ ഷൂട്ട് ചെയ്തിരിക്കുകയാണ് പ്രിയംവദ.

സെൽഫ് പോർട്രെയ്റ്റ് എന്ന പരീക്ഷണം
ഞാൻ പഠിച്ചത്  വിഷ്വൽ കമ്മ്യൂണിക്കേഷനിലൂടെയാണ്. ഫോട്ടോഗ്രഫി അതിൽ ചെറിയൊരു ഭാഗമായിരുന്നു. ലോക്ക് ഡൗണിൽ സമയം കിട്ടിയപ്പോൾ പ്രൊഡക്റ്റീവ് ആയി എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. എന്നാൽ ആരുമായി കൂടി ചേർന്ന് പ്രവർത്തിക്കുന്നത് സുരക്ഷിതവും അല്ല. അതിനാലാണ് സെൽഫ്  പോർട്രെയ്റ്റ് ചെയ്താലോ എന്ന് ആലോചിക്കുന്നത്. സ്വയം ഡ്രസ് ചെയ്ത് പശ്ചാത്തലവും സെറ്റ് ചെയ്ത ശേഷം കാനൻ ക്യാമറ ട്രൈപോഡിൽ വച്ച്, ടൈമർ സെറ്റ് ചെയ്താണ് ഫോട്ടോസ് എടുത്തത്.

p3



ലൈറ്റിങ് സ്വയം ചെയ്തു
എന്റെ ഫോട്ടോസ് കണ്ട പലരും ലൈറ്റിങ്ങിനെക്കുറിച്ച് ചോദിച്ചിരുന്നു. ജനലുകളും വാതിലുകളും തുറന്നിട്ട് നാച്വറൽ ലൈറ്റ് പരമാവധി പ്രയോജനപ്പെടുത്തിയാണ് സെൽഫ് പോർട്രേറ്റ് ഷൂട്ട് ചെയ്തത്. മിക്ക ഷൂട്ടും രാവിലെ സമയത്താണ് ചെയ്തത്. വീട്ടിനകത്തെ വൈദ്യുതി ലൈറ്റുകളും പ്രയോജനപ്പെടുത്തിയിരുന്നു. വീട്ടിൽ ഉള്ള പ്രോപ്പർട്ടികളും  കയ്യിലുള്ള വസ്ത്രങ്ങളും ആണ് ഉപയോഗിച്ചത്. ബൈഡ് ഷീറ്റും അമ്മയുടെ സാരികളും ബാക്ക് ഡ്രോപ്പായി,   വീട്ടിലെ വിളക്കുകളും ഓട്ടു പാത്രങ്ങളും  അലങ്കാര വസ്തുക്കളായി. പിന്നെ, കയ്യിലുള്ള മേക്കപ്പ് വസ്തുക്കൾ ഉപയോഗിച്ച് സ്വയം മേക്കപ്പ് ചെയ്തു. പൂ മാത്രമായിരിക്കും ഇതിനായി പ്രത്യേകമായി വാങ്ങിയത്.

ഒറ്റ പ്രശ്നമേ നേരിടേണ്ടി വന്നുള്ളു
നമ്മൾ തന്നെ ക്യാമറ സെറ്റ് ചെയ്ത് ഫോട്ടോയ്ക്കായി പോസ് ചെയ്യുമ്പോൾ വിയർത്തുപോകും.അതുകൊണ്ട് ഇടക്കിടയ്ക്ക് ടച്ചപ്പ് ചെയ്യേണ്ടി വരും.  കളർ പാറ്റേൺ, ബാക്ക് ഗ്രൗണ്ട്, പ്രോപ്പർട്ടികൾ, ഏതെല്ലാം ആങ്കിളിൽ, എത്ര ഫോട്ടോസ് തുടങ്ങിയ കാര്യങ്ങളൊക്കെ ആദ്യം തന്നെ തീരുമാനിച്ചു വച്ചിട്ടാണ് ഞാൻ ചെയ്തു തുടങ്ങിയത്.  മൂന്നു ദിവസം കൊണ്ട് അഞ്ചാറ് സെറ്റ് ഫോട്ടോസ് എടുത്തു. ഒരു സെറ്റ് എഫ് ബി പേജിൽ ഇട്ടു.  ഇനി ഓരോ സെറ്റായി  സെൽഫ് പോർട്രെയിറ്റ് ഫോട്ടോസ് എഫ് ബി പേജിൽ ഇടണം..

ഇനി തിരക്കിലേക്ക് പോകും

p2

അൺ ലോക്ക് തുടങ്ങിയതോടെ സിനിമയുടെ വർക്കുകൾ പതുക്കെ തുടങ്ങുകയാണ്. തൊട്ടപ്പന് ശേഷം തട്ടാശേരിക്കൂട്ടം, ഇടിമഴക്കാറ്റ് എന്ന ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ കേരള സംസ്ഥാന ഗവൺമെന്റിന്റെ ഡിവോഴ്സ് എന്ന ചിത്രം ചെയ്യുകയാണ്. സ്റ്റേഷൻ ഫൈവ് എന്നൊരു  പടം ലോക്ക് ഡൗണിന് മുൻപ് പകുതി ചെയ്തു വച്ചിരുന്നു. അതിന്റെ ബാക്കി ഒക്ടോബറിൽ തുടങ്ങും. അട്ടപ്പാടിയിലായിരിക്കും അതിന്റെ ബാക്കി ഷൂ

Tags:
  • Movies