Thursday 02 May 2024 11:30 AM IST : By സ്വന്തം ലേഖകൻ

ചോരപുരണ്ട ആയുധമേന്തിയ കൈ, ‘വരാഹം’ മോഷൻ പോസ്റ്റർ ശ്രദ്ധേയമാകുന്നു

varaham

സുരേഷ് ഗോപിയെ നായകനാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ‘വരാഹം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി.

നിഗൂഢത ഉണർത്തുന്ന പശ്ചാത്തല സംഗീതത്തിന് ഒപ്പമെത്തി പോസ്റ്റർ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചോരപുരണ്ട ആയുധമേന്തിയുള്ള കൈയ്ക്ക് ഒപ്പം ‘വരാഹം’ എന്നെഴുതുന്നതാണ് പോസ്റ്ററിൽ.

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 257ആം ചിത്രം കൂടിയാണ്. കഴിഞ്ഞ വർഷം ഡിസംബർ 15ന് വരാഹത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ സുരേഷ് ഗോപിയ്ക്ക് ഒപ്പം ചിത്രത്തിൽ ഉണ്ട്. ജിത്തു കെ. ജയൻ, മനു സി. കുമാർ എന്നിവർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു.