Thursday 02 May 2024 10:56 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി’: അച്ഛനൊപ്പമുള്ള കുറിപ്പും ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ

vishnu-unnikrishnan

മലയാള സിനിമയിലെ പ്രിയനടനും തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ തൊഴിലാളി ദിനത്തിൽ സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്കു പോകുന്ന തന്റെ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.

‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി, എന്റെ അച്ഛൻ. മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും.. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്കു പോകുന്നുണ്ട്. തൊഴിലാളി ദിനാശംസകൾ’.– വിഷ്ണു കുറിച്ചതിങ്ങനെ.

എറണാകുളത്ത് ഒരു കടയിൽ ജോലിക്കു നിൽക്കുകയാണ് ഉണ്ണികൃഷ്ണൻ. മകൻ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തും ആയിട്ടും മാർക്കറ്റിൽ ദിവസും ജോലിക്ക് പോകുന്ന അച്ഛൻ ഉണ്ണികൃഷ്ണനെക്കുറിച്ച് വിഷ്ണു നേരത്തെയും സംസാരിച്ചിട്ടുണ്ട്.