Tuesday 23 January 2024 03:02 PM IST : By സ്വന്തം ലേഖകൻ

അൽപ്പം കലിപ്പിലാണെങ്കിലും ക്യൂട്ടാണ്...കുട്ടിക്കാല വിഡിയോ പങ്കുവച്ച് അഹാന കൃഷ്ണ

ahana

മലയാളത്തിന്റെ പ്രിയയുവനായികയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക പതിവാണ്.

ഇപ്പോഴിതാ, തന്റെ ഒരു കുട്ടിക്കാല വിഡിയോ അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. ‘my childhood was highly meme-worthy’ എന്ന കുറിപ്പോടെയാണ് അമ്മ സിന്ധു കൃഷ്ണയുടെ ഒക്കത്തിരിക്കുന്ന തന്റെ വിഡിയോ താരം പങ്കുവച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.