Tuesday 07 May 2024 12:17 PM IST : By സ്വന്തം ലേഖകൻ

‘അയാം ദി സോറി കൊച്ചച്ഛാ...’: ബിജു മേനോനെ അനുകരിച്ച് സഹോദരപുത്രി

amrutha

ബിജു മേനോനെ രസകരമായി അനുകരിച്ച് താരത്തിന്റെ സഹോദരപുത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അമൃത മേനോന്‍. ‘അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലെ ‘ശലഭം വഴിമാറുമാ...’ എന്ന പാട്ട് രംഗത്തിലെ ബിജുമേനോന്റെ അഭിനയത്തെയാണ് അമൃത അനുകരിക്കുന്നത്. ‘അയാം ദി സോറി കൊച്ചച്ഛാ...’ എന്ന കുറിപ്പോടെയാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാട്ടിന്റെ തുടക്കം മുതല്‍ അവസാനം വരെ മലനിരകളിലൂടെ നടക്കുന്ന ബിജുമേനോനെയാണ് കാണാനാകുക. ഊട്ടിയിലാണ് ഈ പാട്ട് ഷൂട്ട്‌ ചെയ്തത്. ഇത്തരത്തില്‍ ഊട്ടിയിലെ മലനിരകളിലൂടെയാണ് അമൃതയും നടക്കുന്നത്.