Monday 29 April 2024 11:08 AM IST : By സ്വന്തം ലേഖകൻ

‘കരിങ്കാളിയല്ലേ...’ ഫാമിലി എഡിഷൻ: ആശ ശരത്തിന്റെയും കുടുംബത്തിന്റെയും വിഡിയോ വൈറൽ‌

asha-sarath

‘ആവേശം’ സിനിമയിലെ ഫഹദ് ഫാസിലിന്റെ സൂപ്പർഹിറ്റായ ‘കരിങ്കാളിയല്ലേ...’ റീൽസ് സീൻ റീക്രിയേറ്റ് ചെയ്ത് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ആശ ശരത്തും കുടുംബവും. മക്കൾക്കും ഭർത്താവിനും ഒപ്പമാണ് ആശ ശരത്തിന്റെ രസികൻ വിഡിയോ. ‘ഫാമിലി എഡിഷൻ’ എന്ന കുറിപ്പോടെ താരത്തിന്റെ മകൾ ഉത്തരയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ആവേശത്തിൽ ഫഹദിന്റെ രംഗ എന്ന കഥാപാത്രം ഒരു തൂണിനു പിന്നിൽ നിന്ന് രണ്ടു മുഖഭാവങ്ങളിൽ ഇരുവശത്തേക്കും എത്തി നോക്കുന്ന രംഗം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഈ റീലിനാണ് ആശ ശരത് ഫാമിലി എഡിഷൻ ഒരുക്കിയത്. തൂണിനു പകരം കൈ കെട്ടി മുൻപിൽ നിന്ന ആശ ശരത്തിന്റെ ഭർത്താവ് ശരത്തിനു പിന്നിൽ ആശയും മക്കളായ ഉത്തരയും കീർത്തനയും വരിയായി നിന്നു. ഡാൻസ് കോസ്റ്റ്യൂമിലായിരുന്നു ആശയും മക്കളും.

വിഡിയോ ഇതിനകം വൈറലാണ്.