മഞ്ജു വാരിയര്‍ നായികയാകുന്ന ഇന്തോ- അറബിക് ചിത്രമാണ് ആയിഷ. ഒക്ടോബറിലാണ് ആയിഷ പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസര്‍ എത്തി.
‘കണ്ണിലെ കണ്ണിലെ...’ എന്ന ഗാനത്തിന്റെ ടീസര്‍ ആണ് ഇത്. പ്രഭുദേവയാണ് ഡാൻസ് കൊറിയോഗ്രഫി. എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ബി.കെ ഹരിനാരായണൻ എഴുതിയ വരികള്‍ അഹി അജയൻ ആണ് പാടുന്നത്.
ചിത്രം ഏഴ് ഭാഷകളിലാണ് ഒരുങ്ങുക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം എത്തും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. കൃഷ്ണ ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. വിഷ്ണു ശര്‍മ ആണ് ഛായാഗ്രാഹണം.