Saturday 23 March 2024 02:27 PM IST : By സ്വന്തം ലേഖകൻ

ദേ...ദുൽഖർ അല്ലേ ആ പോയത്...വിഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍

dq

മലയാള സിനിമയിലെ യുവതാരം‌‌‌ ദുൽഖർ സൽമാനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ ആരാധകർ പകർത്തിയ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍.

ഭാര്യ അമാലിനും മകൾ മറിയത്തിനുമൊപ്പം ദുൽഖർ നടന്നുപോകുന്നതാണ് വിഡിയോ. ദുൽഖറിന്റെ അപ്രതീക്ഷിത എൻട്രിയിൽ ആരാധകർ അമ്പരന്നു. താരം പെട്ടെന്ന് കടന്നുപോവുകയായിരുന്നു.

കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റേതായി അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമ. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയിരുന്നു.