Tuesday 07 May 2024 12:29 PM IST : By സ്വന്തം ലേഖകൻ

‘ആ ലോകത്തിന്റെ ഭാഗമാകാനും സ്‌നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്’: ദുൽഖറിന്റെ കുറിപ്പ്

dq

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും 45 ആം വിവാഹവാർഷികം. പ്രിയപ്പെട്ടവരും ആരാധകരുമടക്കം നിരവധിയാളുകളാണ് താരദമ്പതികൾക്ക് ആശംസകളുമായെത്തിയത്. ഇക്കൂട്ടത്തിൽ ഇരുവരുടെയും മകനും യുവതാരവുമായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി.

‘45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്‌നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു’ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.