Thursday 11 April 2024 03:45 PM IST : By സ്വന്തം ലേഖകൻ

ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’ വരുന്നു, ഈദ് ദിനത്തിൽ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് താരം

haal

ഈദ് ദിനത്തിൽ തന്റെ പുതിയ ചിത്രം ‘ഹാൽ’ ന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് ഷെയ്ൻ നിഗം. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത്‌ വിജയകുമാര്‍ ആണ്. നിഷാദ് കോയ രചന നിർവഹിക്കുന്ന ഹാല്‍ സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു പ്രണയകഥയാണ്.

ചിത്രം മെയ് ആദ്യവാരം കോഴിക്കോട് ഷൂട്ടിങ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്നു ചിത്രം.