Thursday 09 May 2024 11:51 AM IST : By സ്വന്തം ലേഖകൻ

വേദനയോടെ വിട...സംഗീത് ശിവന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി

mammootty

അന്തരിച്ച സംവിധായകൻ സംഗീത് ശിവന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മമ്മൂട്ടി. സംഗീതിന്റെ ഒരു ചിത്രം പങ്കുവച്ചാണ് അദ്ദേഹം ആദരാഞ്ജലികൾ കുറിച്ചത്.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു സംഗീത് ശിവന്റെ അന്ത്യം. 65 വയസ്സായിരുന്നു. യോദ്ധ,വ്യൂഹം,ഗാന്ധർവം,നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.