Saturday 13 April 2024 12:05 PM IST : By സ്വന്തം ലേഖകൻ

കാനഡയിൽ ഒരു കാറിന് ഇനി മമ്മൂട്ടിയുടെ പേര്...സന്തോഷം പങ്കുവച്ച് നെൽസൺ ഐപ്പ്

car-nelson

തന്റെ പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകി നിർമ്മാതാവ് നെൽസൺ ഐപ്പ്. ഫെയ്സ്ബുക്കിലൂടെയാണ് നമ്പർ പ്ലേറ്റിൽ മമ്മൂട്ടിയുടെ പേരെഴുതിയ കാറിന്റെ ചിത്രം അദ്ദേഹം പങ്കുവച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ള ചിത്രമാണിത്.

മമ്മൂട്ടിയെ നായകനാക്കി മധുരാജ എന്ന ചിത്രം ഒരുക്കിയ നിർമാതാവാണ് നെൽസൺ ഐപ്പ്.

നിരവധി പേർ കാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.