Thursday 11 April 2024 01:59 PM IST : By സ്വന്തം ലേഖകൻ

ദുബൈയിൽ ഈദ് നമസ്കാരത്തിനെത്തി മെഗാസ്റ്റാർ, ചിത്രം വൈറൽ

mammootty-2

ദുബൈയിൽ ഈദ് നമസ്കാരത്തിനെത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. ദുബൈയിലെ മസ്ജിദിൽ നിന്ന് നമസ്കാരം കഴിഞ്ഞ് പുറത്തേക്കുവരുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. കുർത്ത ധരിച്ചാണ് മമ്മൂട്ടി ചിത്രങ്ങളിൽ.

അതേ സമയം, വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ ആണ് മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.