Wednesday 20 March 2024 02:49 PM IST : By സ്വന്തം ലേഖകൻ

സാരി ലുക്കിൽ മനോഹരിയായി...നിറചിരിയോടെ മിയ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

miya

സാരി ലുക്കിലുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മിയ ജോർജ്. ബനാറസി സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങള്‍ ധരിച്ച്, തലയില്‍ മുല്ലപ്പൂവും ചൂടിയാണ് താരം ചിത്രങ്ങളിൽ.

മിനി സ്‌ക്രീനില്‍ തുടങ്ങി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരമാണ് മിയ ജോര്‍ജ്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.

അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ ‘പ്രണയവിലാസം’ ആണ് മിയയുടെ അടുത്തിടെ റിലീസിനെത്തിയ ചിത്രം.