Thursday 04 April 2024 10:02 AM IST : By സ്വന്തം ലേഖകൻ

വിനോദിന് വേദനയോടെ വിട നൽകി സിനിമലോകവും...ആദരാഞ്ജലികളുമായി മോഹൻലാൽ

mohanlal

ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന് വെളപ്പായയില്‍ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ ടി.ടി.ഇയും നടനുമായ കെ. വിനോദിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ’ എന്നാണ് വിനോദിന്റെ ചിത്രത്തിനൊപ്പം മോഹൻലാൽ കുറിച്ചത്. മോഹന്‍ലാലിന്റെ മിസറ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സഹപാഠിയായായിരുന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്‌സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണന്‍ എന്ന പേരിലാണ് സിനിമ ലോകത്ത് അറിയപ്പെടുന്നത്.