മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മനോഹരമായൊരു വിഡിയോ വൈറൽ. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി കാറിനരികിലേക്ക് നടക്കുന്ന മോഹൻലാലിന് അരികിലേക്ക് ഒരു മുത്തശ്ശി എത്തുകയാണ്.
താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ അദ്ദേഹത്തിന്റെ കൈപിടിച്ച് സ്നേഹം പ്രകടിപ്പിക്കാനും മുത്തശ്ശി മറന്നില്ല. അപ്പോൾ, ‘വരുന്നോ എന്റെ കൂടെ ?’ എന്ന് മോഹൻലാൽ സ്നേഹത്തോടെ ചോദിക്കുന്നു. ‘ഇല്ല’ എന്ന മറുപടിയ്ക്കൊപ്പം ‘വന്നേക്കാട്ടോ’ എന്നും അമ്മ പറയുന്നുണ്ട്.
ശോഭനയാണ് ചിത്രത്തിൽ നായിക. 15 വർഷങ്ങൾക്കു േശഷം ഇവർ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാല്‍ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം എന്നാണ് കഥാപാത്രത്തിന്റെ പേര്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് താരനിരയിലെ മറ്റു പ്രമുഖർ. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്.
കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
ഛായാഗ്രഹണം – ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അവന്തിക രഞ്ജിത്.