Thursday 11 April 2024 02:16 PM IST : By സ്വന്തം ലേഖകൻ

ഈദ് മുബാറക്....ഈദ് ആശംസകളുമായി മോഹൻലാൽ

mohanlal-eid

ഈദ് ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. തന്റെ ഒരു ചിത്രം പങ്കുവച്ച് ‘Eid Mubarak’ എന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേ സമയം, ദുബൈയിൽ ഈദ് നമസ്കാരത്തിനെത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ദുബൈയിലെ മസ്ജിദിൽ നിന്ന് നമസ്കാരം കഴിഞ്ഞ് പുറത്തേക്കുവരുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. കുർത്ത ധരിച്ചാണ് മമ്മൂട്ടി ചിത്രങ്ങളിൽ.