പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി–ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നൻപകൽ നേരത്ത് മയക്കം.
ചിത്രം 27ആം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റ ഐഎഫ്എഫ്കെ പ്രീമിയർ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി.
മൂന്ന് ദിവസമാണ് നൻപകൽ നേരത്ത് മയക്കം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. 12 ആം തീയതി ടാഗോർ തിയറ്ററിൽ 3. 30നും, 13 ആം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും, 14നു രാവിലെ 9. 30നു അജന്ത തിയറ്ററിലും ആണ് പ്രദർശനങ്ങൾ. പുതിയ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ കഥയ്ക്ക് എസ്.ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.