Monday 29 April 2024 12:10 PM IST : By സ്വന്തം ലേഖകൻ

ഇനി ഫഹദിനൊപ്പം അൽത്താഫ് സലിം: ‘ഓടും കുതിര ചാടും കുതിര’ ഷൂട്ടിങ് ആരംഭിച്ചു

odum-kuthira

ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരുക്കുന്ന ‘ഓടും കുതിര ചാടും കുതിര’ ഷൂട്ടിങ് തുടങ്ങി.ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ ചിത്രം നിർമിക്കുന്നു. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. ലാൽ, വിനയ് ഫോർട്ട് എന്നിവരും താരനിരയിലുണ്ട്.

ജിന്റോ ജോർജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്കും. ‌സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം തിയറ്ററിൽ എത്തിക്കും.