Friday 10 May 2024 11:31 AM IST : By സ്വന്തം ലേഖകൻ

‘അമ്മക്കുട്ടി’യുടെ പിറന്നാൾ ആഘോഷമാക്കി സുരേഷ് ഗോപിയും കുടുബവും: ചിത്രം വൈറൽ

suresh-gopi

മലയാളത്തിന്റെ പ്രിയദമ്പതികളാണ് നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും. ഇപ്പോഴിതാ, പ്രിയപ്പെട്ടവർ ചേർന്ന് രാധികയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ. രാധികയുടെ പിറന്നാൾ സുരേഷ് ഗോപിയും കുടുംബവും കേക്ക് മുറിച്ച് ആഘോഷമാക്കി.

മൂത്തമകൾ ഭാഗ്യയുടെ വിവാഹ ശേഷമുള്ള രാധികയുടെ ആദ്യ ജന്മദിനമായിരുന്നു ഇത്. മരുമകൻ ശ്രേയസ് ആണ് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അമ്മക്കുട്ടി എന്നാണ് ശ്രേയസ് രാധികയെ വിശേഷിപ്പിച്ചത്. ഭാഗ്യയും ശ്രേയസും സുരേഷ് ഗോപിക്കും ഭാര്യക്കുമൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കാളികളായി.

ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മക്കൾ.